രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോര്‍ട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയതു. NB.1.8.1, LF.7 എന്നിവയാണ് കണ്ടെത്തിയത്.

ഏപ്രിലില്‍ തമിഴ്നാട്ടില്‍ NB.1.8.1 ന്റെ ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. മെയ് മാസത്തില്‍ ഗുജറാത്തില്‍ LF.7 വേരിയന്റിന്റെ നാല് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

രണ്ട് വകഭേദങ്ങള്‍ക്കും അപകടസാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എങ്കിലും ഇവ ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന് വകഭേദം കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

മെയ് 19 വരെ ഇന്ത്യയില്‍ 257 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡയറക്ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസിന്റെ അധ്യക്ഷതയില്‍ നാഷണല്‍ സെന്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍, ഐസിഎംആർ എന്നിവയിലെ വിദഗ്ധരുടെ യോഗം ചേർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 23 പുതിയ കേസുകളും ആന്ധ്രാപ്രദേശില്‍ നാല് കേസുകളും സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ 84 കാരനും മഹാരാഷ്‌ട്രയില്‍ 21 കാരനും കോവിഡ് ബാധിച്ച്‌ മരിച്ചു. ടൈപ്പ് 1 പ്രമേഹത്തില്‍ ഉള്‍പ്പെടുന്ന ഡയബറ്റിക് കീറ്റോഅസിഡോസിസ് രോഗിയായിരുന്നു മരിച്ച 21 കാരൻ.

കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, കർണാടക എന്നി സംസ്ഥാനങ്ങളിലാണ് പ്രധാനമായും കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിക്ക കേസുകളും ആശുപത്രി വാസം ആവശ്യമില്ലാത്തതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: