കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജർ പ്രവീണ്‍ കുമാർ. ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നല്‍കിയിരിക്കുന്നത്.പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നല്‍കിയിട്ടുണ്ട്.ഇൻഫോപാർക്ക് പൊലീസ് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തി.
