ഇൻഡോർ: രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 99 റൺസിന്റെ ജയം. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ജയിക്കാൻ 400 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 28.2 ഓവറിൽ 216 റൺസിനു എല്ലാവരും പുറത്തായി. ഡേവിഡ് വാർണർ (53), അബോട്ട് (54) എന്നിവർക്കു മാത്രമാണ് ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മുന്നിൽ പിടിച്ചു നിൽക്കാനായത്. അശ്വിനും, ജഡേജയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലും സെഞ്ചുറി നേടി. അവസാന ഓവറുകളിൽ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
