Headlines

സംവിധായകൻ കെ.ജി ജോർജിൻ്റെ സംസ്കാരം ഇന്ന് ;എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം

സംവിധായകൻ കെ.ജി ജോർജിൻ്റെ സംസ്കാരം ഇന്ന് മൃതദേഹം രാവിലെ 11 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും

കൊച്ചി: അന്തരിച്ച സംവിധായകൻ കെ.ജി ജോർജിൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് രവിപുരം ശ്മശാനത്തിൽ നടക്കും. മൃതദേഹം രാവിലെ 11 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ടൗൺ ഹാളിൽ അന്തിമോപചാരം അർപ്പിക്കാം. ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് പൊതുദർശനം.മമ്മൂട്ടി അടക്കമുള്ളവർ കഴിഞ്ഞ ദിവസം എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

ഞായറാഴ്ച രാവിലെയാണ് മലയാളത്തിന്‍റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരനായ കെ.ജി ജോര്‍ജ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. കൊച്ചിയില്‍ വയോജന കേന്ദ്രത്തിലായിരുന്നു ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്.

സ്വപ്നാടനം, പി.ജെ ആന്‍റണി എഴുതിയ ഒരു ഗ്രാമത്തിന്‍റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്‍റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം. പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: