Headlines

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; അന്വേഷണത്തിനായി ഏഴംഗ സംഘത്തെ രൂപീകരിച്ചു



        

ഇരട്ടക്കൊലപാതകം നടത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഏഴാംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. അന്വേഷണം ഇരിട്ടിയിലേക്കും പാലക്കാടേക്കും തിരുവമ്പാടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടാകാം എന്ന സഹോദരന്റെ വെളിപ്പെടുത്തലും പൊലീസ് അന്വേഷിക്കും.

അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം വേങ്ങര പൊലീസ് മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചു. മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടാകാം എന്ന സഹോദരൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം ഉണ്ടാകും. 2015 കോഴിക്കോട് ഇയാൾ മാനസിക പ്രശ്നത്തിന് ചികിത്സ തേടിയിരുന്നതായി കണ്ടെത്തൽ. ഇതിൻറെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. കൂടരഞ്ഞിയിലെ കൊലപാതകത്തിൽ നേരത്തെ നാലുപേർ കണ്ണൂർ ഇരിട്ടിയിൽ നിന്ന് എത്തിയിരുന്നു.
വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്ന കഞ്ചാവ് ബാബുവിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.

അതേസമയം, മുഹമ്മദലി മാനസിക പ്രശ്നമുള്ള ആളല്ലെന്ന് സുഹൃത്ത് ശശി പറഞ്ഞു. അഞ്ചുവർഷമായി താനും മുഹമ്മദലിയും ഒരുമിച്ചാണ് തെങ്ങിൽ കയറുന്ന ജോലിക്ക് പോകുന്നത്. വെളിപ്പെടുത്തൽ കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും ശശി പറഞ്ഞു. എന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് മാത്രം പൊലീസ് സ്റ്റേഷനിൽ പോകുന്നതിനു മുൻപ് മുഹമ്മദലി പറഞ്ഞിരുന്നു. ആദ്യം ഒരു ആദിവാസി സ്ത്രീയെയാണ് അയാൾ വിവാഹം കഴിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. അതിൽ രണ്ട് കുട്ടികൾ ഉണ്ടെന്നും പറഞ്ഞിരുന്നു. ആരോടും അധികം സംസാരിക്കാത്തയാളായിരുന്നു മുഹമ്മദലി. നിരന്തരം മദ്യപിക്കുന്നതിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് കരുതിയിരുന്നതെന്നും ശശി പറഞ്ഞു.

1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ വെള്ളത്തിലേക്കു ചവിട്ടിയിട്ടു കൊന്നതായി കഴിഞ്ഞമാസം 5ന് ആണ് മലപ്പുറം വേങ്ങര സ്റ്റേഷനില്‍ ഹാജരായി മുഹമ്മദലി വെളിപ്പെടുത്തിയത്. ഇതു സ്ഥിരീകരിച്ച തിരുവമ്പാടി പൊലീസ്, കൊല നടന്ന സ്ഥലവും രീതിയുമെല്ലാം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അന്നത്തെ അതേ മൊഴിയിലാണ് രണ്ടാമതൊരു മരണത്തില്‍കൂടി പങ്കുണ്ടെന്നു മുഹമ്മദലി വെളിപ്പെടുത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: