വിഎസിനെ അവസാനമായി കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ, തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം



അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്‌ഷനിലെ വേലിക്കകത്ത് വീട്ടിൽ ആയിരങ്ങളാണ് അതിരാവിലെയും ഒഴുകിയെത്തുന്നത്. സാധാരണക്കാരും പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം അനേകംപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നു. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്


വി എസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: