നെടുമങ്ങാട് ഗവൺമെന്റ് കോളേജിൽ നിന്നും ഇതുവരെ പുറത്തിറങ്ങിയ എല്ലാ ബാച്ചുകളുടെയും വിപുലമായ ഒത്തുകൂടൽ ഇന്ന് രാവിലെ പത്ത് മണി മുതൽ കോളേജ് ഓഡിറ്റോറിയത്തിലാണ് NEDCOSA യുടെ ആഭിമുഖ്യത്തിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
കോളേജ് ദിനങ്ങളുടെ ഓർമകൾ നല്കുന്ന മാതൃകയിലാണ് കാര്യപരിപാടികൾ സംഘടിപ്പിക്കുന്നത്. അസംബ്ലി, ക്ലാസ്റൂം, ആർട്സ് ക്ലബ്, വർത്തമാനം, പാഥേയം, ബെല്ലടിക്കുമ്പോൾ എന്നിങ്ങനെയാണ് കൂട്ടായ്മയുടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ആർട്സ് ക്ലബിൻ്റെ ഭാഗമായി പ്രശ്സ്ത ഗായകൻ രാജേഷ് വിജയ് നയിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കുന്നതാണ്. രാവിലെ പത്ത് മണിക്ക് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നതാണെന്ന് NEDCOSA സെക്രട്ടറി കെ സി സാനുമോഹൻ അറിയിച്ചു
