ചെന്നൈ: കോഴിയിറച്ചിയെന്ന് പറഞ്ഞ് വവ്വാല് മാംസം വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയിൽ ഒമല്ലൂരിലെ ഡാനിഷ്പേട്ടൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പഴംതീനി വവ്വാലുകളെ (ഫ്രൂട്സ് ബാറ്റ്സ്) വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന വ്യാജേന വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. മാസങ്ങളായി ഇവർ വവ്വാലുകളെ വനത്തിൽ നിന്നും വേട്ടയാടിയിരുന്നുവെന്നാണ് സൂചന.
