Headlines

കടയ്ക്കാവൂർ എസ്.എസ്.പി.ബി. ഹയർസെക്കൻ്ററി സ്കൂൾ പ്രതിഭാസംഗമം നടന്നു



ചിറയിൻകീഴ്:കടയ്ക്കാവൂർ എസ് എസ് പി ബി. എച്ച്. എസ്. എസിലെ പ്രതിഭാ സംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും  കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ദിലീപ് അധ്യക്ഷനായി. ചടങ്ങിൽ പ്രിൻസിപ്പൽ ദീപ ആർ  ചന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്. എസ്. എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സ്റ്റാഫിന്റെയും പി. ടി. എ യുടെയും  ക്യാഷ് അവാർഡും മോമെന്റൊയും നൽകി.
സ്കൂളിലെഎസ്. പി. സി യുടെ ചുമതല വഹിക്കുന്ന കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജയപ്രസാദിനെ മൊമെന്റോ നൽകി ആദരിച്ചു.സ്കൂളിൽ മുപ്പത് വർഷമായി  പാചകരംഗത്ത് പ്രവർത്തിക്കുന്ന
  ശ്രീദേവിഅമ്മയെ ചടങ്ങിൽ ആദരിച്ചു.
ഹെഡ്മിസ്ട്രസ് സജിത എസ് നായർ, അജിത. വി. എൽ എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ്‌ സെക്രട്ടറി ബിനോദ് മോഹൻദാസ് നന്ദി രേഖപ്പെടുത്തി.തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: