നെടുമങ്ങാട് : നഗര ഹൃദയവുമായി
ബന്ധിപ്പിക്കുന്ന മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ടൗൺ മുസ്ലിം ജമാഅത്ത് പള്ളിക്ക് മുന്നിലൂടെ ജില്ലാ ആശുപത്രിയിലേക്ക് കടന്നുപോകുന്ന റോഡിനോട് ചേർന്നുള്ള
തകർന്നു കിടക്കുന്ന ഓടയുടെ പണി അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ധർണ്ണാ ഉദ്ഘാടനം ചെയ്തു.
എച്ച്.സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ പുലിപ്പാറ യൂസഫ്,
അസീം നെടുമങ്ങാട്, വഞ്ചുവം ഷറഫ്, അനസ്
മൂഴിയിൽ, സലിം നെടുമങ്ങാട്, കുഴി വിള നിസാമുദ്ദീൻ, വെമ്പായം ഷെരീഫ്, പീരു മുഹമ്മദ്, മാഹീൻ, ചെറിയ പാലം ഷഫീഖ്,റാഫി മുളമുക്ക്,അബ്ദുൽ ഹക്കീം
തുടങ്ങിയവർ സംസാരിച്ചു.
