പത്തനംതിട്ട: ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പത്തനംതിട്ട പുല്ലാട് ആലുന്തറ സ്വദേശിനി ശ്യാമയാണ് കൊല്ലപ്പെട്ടത്
ഭർത്താവ് ജയകുമാറാണ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിൻ്റെ സഹോദരിയെയും പ്രതി ആക്രമിച്ചു.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ശ്യാമ മരിച്ചത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പ്രതിക്കായി കോയിപ്രം പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
