നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.
ആര്യ മകൾ ഖുശിയുടെ കൈപിടിച്ചാണ് വിവാഹ വേദിയിലെത്തിയത്. ആര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഖുശി. സിബിനും ഒരു മകനുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ ആര്യയ്ക്ക് ആശംസകളുമായി എത്തിയത്.
