സംസ്ഥാന റവന്യൂ (ദേവസ്വം) വകുപ്പിന്റെ കീഴില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നല്കുന്ന 2023-24 വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്ര കലാശ്രീ പുരസ്കാരം പ്രമുഖ ഗാനരചയിതാവും സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരന്‍ തമ്പിക്ക്. എം വിജിന് എംഎല്‍എ കണ്ണൂര്‍ പിആര്‍ഡി ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25,001 രൂപയും മൊമെന്റോയും സാക്ഷ്യപത്രവുമാണ് പുരസ്കാരം.
ക്ഷേത്ര കലാ ഫെലോഷിപ്പുകള്‍ക്ക് പ്രമുഖ നങ്ങ്യാര്‍ കൂത്ത് കലാകാരി ഉഷ നങ്ങ്യാര്‍, മോഹിനിയാട്ട കലാകാരിയും സിനിമാതാരവുമായ നിഖില വിമല്‍ എന്നിവര്‍ അര്‍ഹരായി. 15001 രൂപ, മൊമെന്റോ, സാക്ഷ്യപത്രം എന്നിവയാണ് പുരസ്കാരം. സെപ്റ്റംബര്‍ രണ്ടാം വാരം ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
