മുടപുരത്തെ ഓണകുടിൽ ഉദ്‌ഘാടനം ചെയ്തു

ചിറയിൻകീഴ് : മുടപുരത്തെ ഒരു ടൂറിസ്റ്റ് ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ മുടപുരം തെങ്ങുംവിള പാടശേഖരത്ത് നിർമ്മിച്ച ഓണകുടിൽ ചിറയിൻകീഴ് പോലീസ് എസ്.എച്ച്.ഒ അജീഷ് ഉദ്‌ഘാടനം ചെയ്തു. മുടപുരം റെസിഡൻസ് അസോസിയേഷന്റെയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ യുവാക്കളുടെ കൂട്ടായ്മയാണ് തെങ്ങുംവിള പാടശേഖരത്ത് ഓണക്കുടിൽ നിർമിച്ചത് . പാടത്തിനു നടുവിൽ പരമ്പരാഗതരീതിയാൽ ഓലമേഞ്ഞ കുടിലിൽ,ഊഞ്ഞാൽ അത്തക്കളം എന്നിവയുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അജീഷ് .ആർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടർ മനു , ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി ജയശ്രീ, കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം, മുട്ടപ്പലം വാർഡ് മെമ്പർ അനിലാൽ. എസ്. വി , മുടപുരം യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ബീന .സി.ആർ , തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക്ക് ട്രസ്റ്റ് പ്രസിഡന്റ്‌ ഡി. ബാബുരാജ്, എസ്.എൻ.ഡി.പി. യോഗം മുടപുരം ശാഖ പ്രസിഡന്റ് പി.കെ. ഉദയഭാനു, മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ഷാജി.എസ് , റെസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായഎം.എസ്. സുമേഷ്, ബി.എസ്.സജിതൻ, സുമിത, ദീപു, പ്രണവ്, എൻ.എസ് . അനിൽ, സുജൻ, ബിജു കുമാര്‍ എന്നിവർ പങ്കെടുത്തു. സുബിൻ.എസ് നന്ദി പറഞ്ഞു. ഓണക്കൂടിൽ നിർമാണത്തിൽ പങ്കാളികളായ അയൺ മോഡിന്റെ സ്റ്റാഫുകൾ ആയ രതീഷ് ,രാജേഷ് ,സൂരജ് ,ഫിറോസ്, വിനീത് എന്നിവരെ ആദരിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: