ദേവ്രിയ: വസ്തു തർക്കത്തിന്റെ പേരിൽ കൊലപാതകം. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിലാണ് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം.
പതിറ്റാണ്ടുകളായി കുടുബങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിക്കാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ചത് ഒരു കുടുംബത്തിൽ നിന്നുള്ളവർ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെ സ്ഥലത്ത് വലിയ തോതിൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
