പ്ലേ സ്റ്റോറില്‍ നിന്നും 72 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു; തട്ടിപ്പിനിരയാവാതിരിക്കാൻ ഹെല്പ് ലൈൻ നമ്പറും പോലീസ് പുറത്തിറക്കി

തിരുവനന്തപുരം : കേരളാ പോലീസ് സൈബര്‍ ഓപ്പറേഷൻ ടീം പ്ലേ സ്റ്റോറില്‍ നിന്നും 72 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു. 72 ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന്‍ എസ്പി ഹരിശങ്കര്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ആപ്പുകൾ നീക്കം ചെയ്തത്.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച്‌ വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 9497980900 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാൻ കഴിയുക. നേരിട്ടു വിളിച്ച്‌ സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: