ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശ നാളുകൾക്ക് ഇന്ന് തുടക്കം; ഇംഗ്ലണ്ടും ന്യൂസിലന്റും ഇന്ന് കൊമ്പുകോർക്കും

അഹമ്മദാബാദ്: ലോകകപ്പിൻറെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. ആവേശനാളുകൾക്ക് ഇന്ന് മുതൽ തുടക്കമാവുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കാൻ പോവുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡും തമ്മിലാണ് ആദ്യമത്സരം. ഒക്ടോബർ എട്ടിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെയാണ് നേരിടുക.

2011ന് ശേഷം ഇന്ത്യ ആതിഥേയരാവുന്ന ആദ്യത്തെ ലോകകപ്പ്. ആവേശത്തോടെ ഇന്ത്യൻ താരങ്ങൾ അണിനിരക്കുമ്പോഴും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തത്തക്ക പ്രതിഭാ ശാലികളായ നിരവധി താരങ്ങൾ എതിർ ടീമുകളിലുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ പ്രമുഖകർ ഉൾപ്പെടെ

10 ടീമുകളാണ് ലോകകപ്പിനായി പോരടിക്കുന്നത്. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ കപ്പ് ആഗ്രഹിക്കുന്നവരിൽ മുന്നിലുണ്ട്.

1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാൻ, 1996ൽ ചാമ്പ്യൻമാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നെതർലൻഡ്സ് എന്നിവയാണ് മറ്റ് ടീമുകൾ. ആദ്യത്തെ രണ്ട് ലോകകപ്പ് നേടിയ പ്രതാപികളായ വെസ്റ്റിൻഡീസ് ഇല്ലാത്തതാണ് ഈ ലോകകപ്പിന്റെ നഷ്ടം. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. ആദ്യ നാല് സ്ഥാനക്കാർ സെമിയിലെത്തും. ആകെ 48 കളികളാണ്. നവംബർ 15ന് മുംബൈയിലും 16ന് കൊൽക്കത്തയിലുമാണ് സെമി. ഫൈനൽ നവംബർ 19ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: