കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ നയിക്കുന്ന കേരള യാത്ര ജനുവരിയില്‍ ആരംഭിക്കും. കെപിസിസി പ്രസിഡന്റായതിന് ശേഷം സുധാകരന് നടത്തുന്ന ആദ്യത്തെ കേരള യാത്രയാണിത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും കേരള യാത്ര. കെപിസിസി രാഷ്ട്രിയകാര്യസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. സര്‍ക്കാരിന്റെ ജനസദസ്സിന് ബദലായി സംസ്ഥാന വ്യാപക പരിപാടികള്‍ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
