കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധസദസ്സ് നടത്തി. കേരളത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണ മേഖലയിൽ ജോലിചെയ്യുന്നത്. ഉപജീവനമാർഗത്തിനായി പ്രത്യക്ഷമായും പരോക്ഷമായും വലിയ ജനവിഭാഗം സഹകരണ മേഖലയെ ആശ്രയിക്കുന്നു. സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറയും സ്വയം പര്യാപ്തതയും തകർക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്.
ഇടുക്കി തൊടുപുഴ നിവിൽ സ്റ്റേഷൻ പരിസരത്ത് ചേർന്ന പ്രതിഷേധ നാദസ് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പി എം ഫിറോസ്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, എൻജിഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ടി ജി രാജീവ്, ജില്ലാ സെക്രട്ടറിയറ്റംഗം വി എസ് എം നസീർ എന്നിവർ സംസാരിച്ചു.
