കോഴിക്കോട് : എൽജെഡി-ആർജെഡി
ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ആർജെഡി നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആർജെഡി പതാക, എൽജെഡി സ്ഥാന പ്രസിഡൻറ് എംവി ശ്രേയാംസ്കുമാറിന് കൈമാറും. ആർജെഡി നേതാക്കളായ അബ്ദുൾബാരി സിദ്ദിഖി, മനോജ് യാദവ്, സഞ്ജയ് യാദവ് എന്നിവരും എൽജെഡി നേതാക്കളായ വർഗീസ് ജോർജ്, കെപി മോഹനൻ തുടങ്ങിയവരും ലയനസമ്മേളനത്തിൽ പങ്കെടുക്കും. ലയനത്തിന്റെ പശ്ചാത്തലത്തിൽ ആർജെഡി സംസ്ഥാന ഘടകം പിരിച്ചു വിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. പുതിയ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. ലയന ശേഷവും കേരളത്തിൽ പാർട്ടി എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് എംവി ശ്രേയാംസ്കുമാർ വ്യക്തമാക്കി.
