Headlines

ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ; പൊലീസ് നടപടി

ആലപ്പുഴ :മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ. ജാതി അധിക്ഷേപം നടത്തിയെന്നും. കൈയേറ്റത്തിന് ശ്രമിച്ചതായും പരാതി. പൊലീസ് ദുർബലമായ വകുപ്പ് ചുമത്തി കേസെടുത്തെന്നും ആക്ഷേപം

വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെയാണ് മുൻ സൈനികന്റെ അസഭ്യവർഷം. തഴക്കര സ്വദേശി സാം തോമസാണ് നഗ്നത പ്രദർശനം ഉൾപ്പെടെ നടത്തി സ്ത്രീകളോട് മോശമായി പെരുമാറിയത്.

തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സാം നഗ്നതാപ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു..ഇയാൾ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. മാവേലിക്കര പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണി ഉയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹരിതസേനാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും മാവേലിക്കര പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: