കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകൾ തകർത്തു.

കോഴിക്കോട് വടകരയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു
