സഹകരണപ്രസ്ഥാനങ്ങളെ തകർക്കരുത്,ഇ.ഡി
നടത്തുന്നത് രാഷ്ട്രീയവേട്ട എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് ഷാലു മാത്യുഅധ്യക്ഷനായി.ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം സബീഷ് എന്നിവർ സംസാരിച്ചു.കാസർകോട് പഴയ ബസ്സ്റ്റാൻ്റിൽ നിന്നാരംഭിച്ച മാർച്ചിൽ
ജില്ലയിലെ വിവിധ ഘടകങ്ങളിൽ നിന്നെത്തിയ ആയിരത്തോളം യുവജനപ്രവർത്തകർ അണി
നിരന്നു.
