ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു. എൻജിൻ ജ്വലനം സാധ്യമാകാത്തതിനാൽ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാൽ പ്രശ്നം കണ്ടെത്തി പരിഹരിച്ച് വീണ്ടും വിക്ഷേപണത്തിനായി തയ്യാറാവുകയായിരുന്നു. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കെപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പത്ത് മണിക്കാണ് ശേഖരണം പൂർത്തിയായി ഗഗൻയാൻ പറന്നുയർന്നത്.
നേരത്തെ ഒക്ടോബർ 21 രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് വൈകിപ്പിച്ചിരുന്നു. 8.30ന് ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വൻസ് ആരംഭിച്ചു. എന്നാൽ അവസാന അഞ്ചു സെക്കൻഡിൽ എൻജിൻ ജ്വലനപ്രക്രിയ സാധ്യമായില്ല. തുടർന്ന് പരീക്ഷണ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.
ഗഗൻയാൻ പേടകം സുരക്ഷിതമാണെന്നും ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിരുന്ന പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്
