Headlines

അന്തര്‍സംസ്ഥാന മോഷ്ടാക്കൾ മലപ്പുറം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍:നൂറോളം കേസുകളില്‍ പ്രതികൾ

മലപ്പുറം :അന്തര്‍സംസ്ഥാന മോഷ്ടാക്കൾ മലപ്പുറം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍.നൂറോളം കേസുകളിലെ പ്രതികളാണ് പിടിയിലായത് . പൂജ അവധികളിൽ മലപ്പുറം പാലക്കാട്‌ ജില്ലകളിൽ വൻ കവർച്ചകൾ ഇവർ പ്ലാൻ ചെയ്തിരുന്നു.

ഒക്ടോബർ 16ന് കോട്ടക്കൽ മൂലപ്പറമ്പ് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76000 രൂപയും സ്കൂട്ടറും മോഷ്ടിച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കളെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്‌.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിർദ്ദേശാനുസരണം ഡിവൈഎസ് പി അബ്ദുൾ ബഷീർ കോട്ടക്കൽ സി.ഐ.. അശ്വത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികളായ മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂർ സ്വദേശികളായ പുളിയമാട ത്തിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് (31),കളത്തോടൻ വീട്ടിൽ അബ്ദുൾ കരീം (40), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോട്ടക്കൽ മൂലപ്പറമ്പുള്ള പരാതിക്കാരന്റെ വീടിന്‍റെ മുന്‍വാതിലിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. തുടർന്ന് കോട്ടക്കൽ പോലീസ് കേസെടുത്തു അന്വഷണം ആരംഭിക്കുകയും കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ് പി അബ്ദുൾ ബഷീർ കോട്ടക്കൽ സി.ഐ.. അശ്വത് ,മലപ്പുറം DANSAF സ്ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തും പരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചനടത്തുന്ന സംഘത്തെ കുറിച്ച് സുചനലഭിക്കുന്നത്.

പൂജ അവധി ആയതിനാൽ ആളില്ലാത്ത വീടുകൾ നോക്കി പുതിയ കവർച്ച പ്ലാൻ ചെയ്യുന്ന സമയത്താണ് മഞ്ചേരി മാര്യാടുള്ള വാടക ക്വാർട്ടേറ്സിൽ നിന്ന് പ്രതികൾ കോട്ടക്കൽ പോലീസിന് പിടിയിൽ ആയത്.കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വത്.എസ്ഐ ശിവദാസൻ.എഎസ്ഐരാംദാസ് സിവിൽ പോലീസ് ഓഫീസർ മാരായ ബിജു.അലക്സ്. വിജേഷ്, ജിനേഷ് പ്രത്യേക അന്വഷണ സംഘങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,സലീം പൂവത്തി.കെകെ ജസീർ,ആർ ഷഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.പിടിയിലായത് സംസ്ഥാനത്തുടനീളം നൂറോളം കേസിലെ പ്രതികളാണെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: