തിരുവനന്തപുരം: കോഴി ഇറച്ചി വിൽപനയുടെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്ത കേസിൽ നാലു പേർ പിടിയിൽ. സംഭവത്തിൽ തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെ ശ്രീകാര്യം പൊലീസ് പിടികൂടി. പ്രതികളിൽ നിന്നും 760 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
ഹോട്ടലുകളിൽ കോഴി ഇറച്ചി വിതരണം ചെയ്യുന്നതിന്റെ മറവിലാണ് ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ കടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയാണ് ഇവർ നാല് പേരും പിടിയിലായത്