തിരുവനന്തപുരം : കേരളീയം പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്ക് ഭീഷണി. തിരുവനന്തപുരം കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീകൾ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി. ഒരാളെങ്കിലും പങ്കെടുക്കാത്ത എല്ലാ കുടുംബശ്രീയും പണം അടയ്ക്കണം. ഓഡിറ്റ് നടത്തണമെങ്കിൽ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി.
സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശിയുടെ വാട്ട്സാപ്പ് സന്ദേശമാണ് പുറത്തായത്. വിവാദമായതിന് പിന്നാലെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഓഡിയോ സന്ദേശം നീക്കം ചെയ്‌തു. ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു.
പണം വാങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സിന്ധു ശശി പറഞ്ഞു. സിപിഐഎം പ്രാദേശിക നേതാവായ സിന്ധു ശശി തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ കൂടിയാണ്. സിന്ധു ശശിയുടെ ഭീഷണി ഇന്ന് രാവിലെയാണ് കുടുംബശ്രീക്കാരുടെ വാട്സസ് അപ് ഗ്രൂപ്പിലെത്തിയത്. വിവാദമായതോടെ ഓഡിയോ ഡീലിറ്റ് ചെയ്ത സിന്ധു ശശി, താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്ന് വിശദീകരിച്ചു.

