പാലസ്തീൻ ഐക്യദാർഢ്യ റാലിയുമായി ആര്യാടന്‍ ഷൗക്കത്ത് ; വിലക്കിനെ മറികടന്ന് റാലിയിൽ നിരവധി നേതാക്കൾ

മലപ്പുറം: പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുമായി ആര്യാടന്‍ ഫൗണ്ടേഷന്‍. കെ.പി.സി.സി. വിലക്കിനെ മറികടന്ന് വലിയ തോതില്‍ പ്രവര്‍ത്തകരെ അണിനിരത്തി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്. കനത്ത മഴയേയും മറികടന്നാണ് റാലി നടന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കുന്നുണ്ട്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി. മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെയാണ്. തുടര്‍ന്ന് പൊതുയോഗവും നടത്താന്‍ മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് കെ.പി.സി.സി. കര്‍ശന നിര്‍ദേശം നല്‍കിയത്. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്.

നേരത്തെ, ഡി.സി.സി. പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയിരുന്നു. അര്യാടന്‍ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഡി.സി.സിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം, പലസ്തീന്‍ ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും നേതൃത്വത്തോട് വിശദീകരിക്കുമെന്നുമായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം. ആര്യാടന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയാണ് ഷൗക്കത്ത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: