മധുര : മൂന്ന് ദിവസം മുമ്പ് വിവാഹിതരായ നവദമ്പതികളെ സായുധരായ അക്രമിസംഘം വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന സംഭവത്തില്‍ മാരി സെല്‍വം എന്ന 22 കാരനും ഭാര്യ 21 കാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തിരുവികാ നഗറില്‍ വെച്ച് ഇന്നലെ വൈകുന്നേരം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ കയറി അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു.
അഞ്ജാതരായ അഞ്ചുപേര്‍ ചേര്‍ന്ന ഗ്യാംഗാണ് അക്രമം നടത്തിയത്. ഇരുവരെയും വാളിനിരയാക്കിയ ശേഷം അക്രമിസംഘം സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ഒക്‌ടോബര്‍ 30 നായിരുന്നു മാരിസെല്‍വവും കാര്‍ത്തികയും വിവാഹിതരായത്. ഇവരുടെ താമസസ്ഥലത്തിന് സമീപം ഒരു ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ മാരിസെല്‍വം കാര്‍ത്തികയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു എന്ന് വിവരമുണ്ട്. വിവാഹത്തിന് പിന്നാലെ മാരിസെല്‍വവും കാര്‍ത്തികയും മാരി സെല്‍വത്തിന്റെ തൂത്തുക്കുടിയിലെ വീട്ടിലായിരുന്നു.
ഇന്നലെ വൈകിട്ട് 6.30യോടെ ഇരുവരും മുരുകേശന്‍ നഗറിലെ മാരിസെല്‍വത്തിന്റെ വീട്ടിലിരിക്കെ ആയുധങ്ങളുമായി ബൈക്കില്‍ എത്തിയ ആറംഗ സംഘം വീട്ടില്‍ കയറി ഇരുവരെയും അരിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂട്ടക്കൊല നാട്ടുകാരെ ഞെട്ടിച്ചു. രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ ജാതിയില്‍ പെടുന്ന ആള്‍ക്കാരാണ്. എന്നാല്‍ കാര്‍ത്തികയുടെ കുടുംബം മാരി സെല്‍വവുമായുള്ള ബന്ധത്തിന് എതിരാളിരുന്നു എന്ന് വിവരമുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

