കൊല്ലം : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍.
മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ സജി (21) ആണ് അറസ്റ്റിലായത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫോണില്‍ സേവ് ചെയ്ത ശേഷം പ്രതി എഐ ടൂളുകള്‍ ഉപയോഗിച്ച് നഗ്ന ചിത്രങ്ങളാക്കുകയും ഈ ഫോട്ടോകള്‍ വിവിധ സൈറ്റുകളില്‍ അപ്പ്ലോഡ് ചെയ്യുകയുമായിരുന്നു.
കൊല്ലം റൂറല്‍ പൊലീസിൻ്റെ നിര്‍ദേശപ്രകാരം സൈബര്‍ കേസുകള്‍ അതാത് പാെലീസ് സ്റ്റേഷനില്‍ അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

