നെടുമങ്ങാട് :പുതുക്കുളങ്ങര ചാരുoമ്മൂട്ടിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരുചക്ര വാഹനം ഇടിച്ചു വീട്ടമ്മ മരിച്ചു. ചാരുംമൂട് സ്വദേശിനി ആരിഫ ബീവി (60)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് അപകടം.ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ആര്യനാട് ഭാഗത്ത് നിന്നും വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


