പാലക്കാട്: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന്റെ ചില്ല് യാത്രക്കാരൻ എറിഞ്ഞ് തകർത്തു. തമിഴ്നാട് സ്വദേശി വിജയകുമാറാണ് പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് തകർത്തത്. കൂട്ടുപാതയിൽ വച്ചാണ് സംഭവം. ബസ്സിനുള്ളിൽ ഇയാൾ ബഹളം വയ്ക്കുകയും തുടർന്ന് പുറത്തിറങ്ങി ബസ്സിനുനേരെ കല്ലെറിയുകയുമായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

