തിരുവനന്തപുരം: മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് തടസ്സമുണ്ടാകില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. ലഹരി ഉപയോഗിക്കുന്നവർ കടന്നു കയറുന്നുണ്ടോ എന്ന് പരിശോധനകൾ നടത്തും. രാ മണിക്ക് ശേഷം ഉച്ചഭാഷിണി യോഗിച്ചുള്ള വിനോദങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സി എച്ച് നാഗരാജു വ്യക്തിമാക്കി.തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കിയ ഇടമാണ് വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ മാനവീയം വീഥി
കഴിഞ്ഞ ദിവസം അർധരാത്രി ആൽത്തറ ജംഗ്ഷന് സമീപം ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഘർഷം ഉണ്ടായത് മാനവീയം വീഥിയിലല്ലെന്ന നിലപാടിലാണ് പൊലീസ്. സ്രവ പരിശോധന നടത്തി ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനാണ് പൊലീസ് പ മദ്യപിച്ച് മറ്റുള്ളവർക്ക് ബുദ്ധിമ ണ്ടാക്കി ആഘോഷിക്കുന്നതല്ല നൈറ്റ് ലഫ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

നൈറ്റ് ലൈഫ് ആരംഭിച്ചതിനു പിന്നാലെ മാനവീയം വീഥിയിൽ സംഘർഷങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പൊലീസിന് നേരെ കല്ലെറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെട്ടയം സ്വദേശി രാജിക്കാണ് കല്ലേറിൽ പരിക്കേറ്റത്.
മൈക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാനവീയം വീഥിയിൽ ഉണ്ടാകുന്ന അഞ്ചാമത്തെ സംഘർഷമാണിത്.
