പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ യുവാക്കൾ പൊലീസ് പിടിയിൽ.
സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ
തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ
രണ്ട് യുവാക്കൾ അയിരൂർ പൊലീസ്
പിടിയിലായി. ചെമ്മരുതി സ്വദേശി അപ്പു
(20), നെടുമങ്ങാട് സ്വദേശി ബിജു (22) എന്നിവരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ സ്വദേശിയിയായ 17 വയസ്സുള്ള പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയായിരുന്നു. പെൺകുട്ടിയെ ഇക്കഴിഞ്ഞ നവംബർ 1 ന് രാത്രിയിൽ സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോവുകയും ചെയ്തു. പെൺകുട്ടിയെ കാണ്മാനില്ല എന്ന രക്ഷകർത്താക്കളുടെ പരാതിയിന്മേൽ അയിരൂർ പൊലീസ് കേസെടുത്തു അന്വേഷണം നടക്കവെയാണ് മൂവരും നെടുമങ്ങാട് ഉണ്ടെന്നുള്ള രഹസ്യവിവരം പൊലീസിന് ലഭിക്കുന്നത്. പിടിയിലായ പ്രതികളെ പോക്സോ വകുപ്പുകൾ ചുമത്തി അയിരൂർ അറസ്റ്റ് ചെയ്തു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

