കിളിമാനൂർ : റവന്യൂ ജില്ലാ കലോത്സവം നടത്തുവാൻ ആറ്റിങ്ങൽ ഉപജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം കിളിമാനൂരാണ്. കിളിമാനൂരിലെ സ്കൂളുകളെ ഒഴിവാക്കി മറ്റു സ്ഥലങ്ങൾ ആലോചിക്കുന്നത് കിളിമാനൂരിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ്.
14-വർഷക്കാലമായി കിളിമാനൂരിൽ റവന്യൂ ജില്ലാ കലോത്സവം നടന്നിട്ട് .ആറ്റിങ്ങലിൽ വേദികൾ തമ്മിലുള്ള അകലം ട്രാഫിക് നിയന്ത്രണങ്ങൾ എന്നിവ പരിശോധിച്ചാൽ ആറ്റിങ്ങൽ ടൗണിനെക്കാളും നന്നായി കലോത്സവം നടത്തുവാൻ സാധിക്കുന്ന സ്ഥലമാണ് കിളിമാനൂരിലെ സ്കൂളുകൾ .സങ്കുചിതമായ രാഷ്ട്രീയത്തിന്റെ ഭാഗമായി കിളിമാനൂരിനെയും കിളിമാനൂരിന്റെ കലാ പാരമ്പര്യത്തെയും അവഗണിക്കുന്ന ആറ്റിങ്ങൽ ജനപ്രതിനിധി ഉൾപ്പെടെയുള്ളവർ കിളിമാനൂരിലെ സ്കൂളുകളെയും വിദ്യാർത്ഥികളെയും വഞ്ചിക്കുകയാണെന്നും എ ഐ എസ് എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

