കോഴിക്കോട്: സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപന ഉടമയാണ് സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. പരാതിയില്‍ സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണം. പേരാമ്പ്ര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുട മൊഴി പൊലീസ് എടുത്തുവരുകയാണ്. മൊഴിയെടുത്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
