തിരുവനന്തപുരം: അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാരുടെ വേതനം 1000 രൂപ ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിലൂടെ 88,977 ജീവനക്കാർക്കാണ് നേട്ടം ലഭിക്കുക.
ആശ ജീവനക്കാർക്കെല്ലാം 1000 രൂപയും പത്തു വർഷത്തിൽ കൂടുതൽ സേവനമുള്ള അംഗൻവാടി വർക്കർ, ഹെൽപ്പർ വിഭാഗം ജീവനക്കാർക്ക് 1000 രൂപയും പത്തു വർഷത്തിൽ താഴെ സേവനമുള്ളവർക്ക് 500 രൂപയുമാണ് വർധിപ്പിച്ചത്.
62,852 അംഗൻവാടി ജീവനകാർക്കും 26,125 ആശ ജീവനക്കാർക്കും പ്രയോജനം ലഭിക്കും.വർധനവ് ഡിസംബർ മുതൽ പ്രാബല്യത്തിലാകും