തിരുവനന്തപുരം : വെഞ്ഞാറമൂട് വാമനപുരത്ത് എം സി റോഡിനു സമീപം രോഗിയുമായി വന്ന ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചു. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുത പരിക്ക്. ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
