Headlines

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനികൾക്ക് പരിക്ക്

മാന്നാർ : സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ്
വിദ്യാർത്ഥിനികൾക്ക് പരിക്ക്. മാന്നാർ ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾ റോഡിലേക്ക് തെറിച്ചു വീണത്. ബുധനൂർ തോപ്പിൽ ചന്തക്ക് സമീപമുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ വള്ളക്കാലി എബ്രഹാം വില്ലയിൽ ബിൻസി, ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പാവുക്കര ഫാത്തിമ മൻസിൽ ഫിദ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ സ്വകാര്യ ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും ബസ് അമിതവേഗതയിൽ വന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്‌തപ്പോളാണ് വിദ്യാർഥിനികൾ ബസ്സിനുള്ളിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണത് എന്ന് പരിക്ക് പറ്റിയ വിദ്യാർഥിനി പറഞ്ഞു.

ഈ റോഡിൽ സ്ഥിരമായി സ്വകാര്യ ബസുകൾ ഡോർ അടക്കാതെയാണ് സർവീസ് നടത്തുന്നത്. ഇതിനുമുമ്പും ഇതേ രീതിയിലുള്ള അപകടങ്ങൾ മാന്നാറിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. അപകടത്തിൽപ്പെട്ട വിദ്യാർഥിനികളുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനികൾ പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ വിദ്യാർത്ഥിനികളിൽ ഒരാളെ മാന്നാർ പോലീസ് ജീപ്പിലാണ് പരുമല ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന് കാരണമായ ബസിന്റെ ഡ്രൈവർക്കെതിരെ മാന്നാർ പോലീസ് കേസ് എടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: