ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്

കൊല്ലം: സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം അൽപസമയത്തിനകം ജൻമനാടായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷ കൂടിയാണ്.

1927 ഏപ്രിൽ 30ന് പത്തനംതിട്ട ജില്ലയിൽ മീരാ സാഹിബിന്റെയും ഖദീജാ ബീവിയുടേയും മകളായിട്ടാണ് ജനനം. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും നിയമത്തിലും ബിരുദം നേടി. 1989 ലാണ് ഫാത്തിമ ബീവി സുപ്രിം കോടതിയിലെത്തുന്നത്.

ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആദ്യത്തെ മുസ്ലിം വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിക്ക് സ്വന്തമാണ്. ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതികളിൽ ഒരു ജഡ്ജ് ആയിരിക്കുന്ന വനിത എന്ന ബഹുമതിയും ഉണ്ട്. സുപ്രിം കോടതിയിലെ പദവിയുടെ വിരമനത്തിനു ശേഷം ഫാത്തിമ ബീവി മനുഷ്യാവകാശ കമ്മീഷനിൽ ഒരു അംഗമായും കൂടാതെ തമിഴ്നാട് ഗവർണറായും (1997-2001) സേവനം അനുഷ്ഠിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: