ചാവക്കാട് വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.

ചാവക്കാട്:വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.ചിറ്റാട്ടുകര സ്വദേശിനിയായ 39കാരിയുടെ ഗർഭാശയത്തിൽ നിന്നാണ് രണ്ടര കിലോ തൂക്കമുള്ള വലിയ മുഴ കണ്ടെത്തി നീക്കം ചെയ്തത്.കടുത്ത വയറുവേദനയും, ശർദിയും കണ്ടതിനെ തുടർന്നാണ് ഇവർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിയത്. തുടർന്ന് അൾട്രാസോണോഗ്രഫി പരിശോധനയിലൂടെ ഗർഭാശയത്തിൽ മുഴയുള്ളതായി കണ്ടെത്തി.ഉടൻ നീക്കം ചെയ്യണമെന്ന് ഡോക്ടർ സുജാതയുടെ നിർദ്ദേശത്തെ തുടർന്ന് ലാപരോടോമി സർജറി നടത്തി മുഴ നീക്കം ചെയ്തു.മുഴ പൂർണമായും പുറത്തെടുക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നു.ഇത് വിജയകരമായി പൂർത്തീകരിച്ചതായും ദിവസങ്ങൾക്ക് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തെന്നും ഡാക്ടർമാർ
അറിയിച്ചു ഡോ:പുഷ്കല, ജഷീദ്, ഷഹനാസ് എന്നിവരും ഡോ.സുജാതക്കൊപ്പം ഉണ്ടായിരിന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: