തിരുവനന്തപുരം :പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ അത് ഭേദമാകുന്നതു വരെ പൂർണ്ണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സർക്കാർ കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തി.
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറു മാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാൽ, അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റിനു പുറമേ ഓഫീസ് മേധാവിയുടെ ശുപാർശയുമുണ്ടാകണം. ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കും. ഇതിന് നിയമപ്രാബല്യം കൊണ്ടുവരുന്നതിനായാണ് സർവീസ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി
വിജ്ഞാപനമിറക്കിയത്.
