തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ട പോലിസുകാരന് സസ്പെൻഷൻ. സിറ്റി എ. ആർ ക്യാമ്പിൽ നിന്ന് ഫോർട്ട് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ ഷാജിയെയാണ് സസ്പെന്റ് ചെയ്‌തത്. പൊലീസ് സ്റ്റേഷനു മുന്നിൽവെച്ച് മദ്യപിച്ച് വഴിയാത്രക്കാരനായ വള്ളക്കടവ് സ്വദേശി സുലൈമാൻ സ്ട്രീറ്റിൽ താമസക്കാരനായ സിയാദിനോട് 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് സസ്പെൻഷൻ. പ്രാഥമിക അനേഷണം നടത്തിയതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിധിൻരാജ് ആണ് സസ്പെൻഡ് ചെയ്തത്.
