തിരുവനന്തപുരം: നികുതിയടക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച വാഹനം 23100 കോഴികുഞ്ഞുങ്ങളുമായി പിടികൂടി. തമിഴ്നാട്ടിൽ നിന്നും മതിയായ രേഖകളില്ലാതെ കോഴികുഞ്ഞുങ്ങളുമായെത്തിയ വാഹനം അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിലാണ് പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 23,100 കോഴിക്കുഞ്ഞുങ്ങൾ വണ്ടിയിൽ ഉള്ളതായി കണ്ടെത്തി. നികുതി അടയ്ക്കാതെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കൊണ്ടുപോകാൻ ശ്രമിച്ച വാഹനമാണ് പിടികൂടിയതെന്ന് അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തി. പിഴ അടച്ച ശേഷം വാഹനം വിട്ടയച്ചു.
