Headlines

ജീരകസോഡയിൽ ചത്ത എലി; കുടിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം; ചികിത്സ തേടി

മുക്കം: മുക്കത്ത് ജീരകസോഡയിൽ ചത്ത എലിയെ കണ്ടത്തി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സതേടി.

രാത്രി എട്ടരയോടെ തട്ടുകടയിൽ എത്തിയ വിനായക് ജീരകസോഡ വാങ്ങിക്കുടിക്കുന്ന സമയത്ത് രുചിവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നു.

ഇതോടെ സോഡക്കുപ്പി പരിശോധിച്ചപ്പോഴാണ് എലി ചത്തുകിടക്കുന്നത് കണ്ടത്. തുടർന്ന് വിനായക് സുഹൃത്തുക്കളെ വിവരമറിയിച്ചു. അതേസമയം, ജീരകസോഡ പൊട്ടിച്ചുനൽകിയെങ്കിലും എലി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് കടയുടമ പറഞ്ഞു.

വിനായക് പറഞ്ഞപ്പോഴാണ് സംഭവം ശ്രദ്ധിച്ചതെന്നും താൻ ആറുമാസമായി ഇതേ കമ്പനിയുടെ സോഡ ഇറക്കി വിൽപ്പന നടത്തുന്നുണ്ടെന്നും ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും കടയുടമ പറഞ്ഞു. സംഭവത്തിൽ വിനായകിന്റെ ബന്ധുകൾ ആരോഗ്യവകുപ്പിനും മുക്കം പോലീസിലും പരാതി നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: