Headlines

വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ ;നിയമം മാര്‍ച്ചിനകം

ന്യൂഡൽഹി:വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് നിർണായകമായ ആദ്യത്തെ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമയായി സഹകരിച്ച് അടുത്ത നാല് മാസങ്ങൾക്കുള്ളിൽ നടപ്പാക്കാനാണ് ആലോചന. നിയമം അടുത്ത മാർച്ചിനകം നടപ്പാക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ൻ പറഞ്ഞത്.

വാഹനാപകടത്തിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ പരിക്കേറ്റ വ്യക്തികൾക്ക് അടിയന്തരവും സൗജന്യവുമായ വൈദ്യസഹായം ഉറപ്പാക്കണമെന്നാണ് വ്യവസ്ഥയാണ് നടപ്പിലാകുക. മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ സെക്ഷൻ 162 (1) ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചികിത്സക്ക് വരുന്ന ചെലവ് അതാത് സംസ്ഥാനങ്ങളിൽ ജനറൽ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന കമ്പനികൾ നിർവഹിക്കണം. ഇതിന് ആവശ്യമായ പദ്ധതി രൂപരേഖ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നും വാഹന ഭേദഗതി നിയമത്തിൽ പറയുന്നു.

അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി 72 മണിക്കൂർ വരെ ചെലാവാകുന്ന തുകയാണ് ഇത്തരത്തിൽ ജനറൽ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നത്.

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇന്ത്യയിലാണെന്നും 2030-നുള്ളിൽ അപകടങ്ങൾ പകുതിയായി കുറയ്ക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. റോഡ് അപകടത്തിൽപ്പെട്ടവർക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നതിന് ഏറ്റവും അടുത്തുള്ള ആശുപത്രികളിൽ സൗജന ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: