തിരുവനന്തപുരം :ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലിസ് തസ്തികളുടെ പ്രാഥമിക പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടേയും മാർക്ക് പ്രൊഫൈലിൽ ലഭ്യമാണ്.പൊതു പ്രാഥമിക പരീക്ഷ എഴുതിയവർ സ്വന്തം മാർക്കറിയാൻ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ ദിവസം ചേർന്ന പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗത്തിൽ പ്രൊഫൈലിൽ മാർക്ക് ഉൾപ്പെടുത്താനായി തീരുമാനിച്ചിരുന്നു.
