തിരുവനന്തപുരം: സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്മെൻ്റ് സമീപനം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
ഫിലിം ക്ലബ്ബിൻ്റെ പരിപാടിക്കായി ക്ഷണിക്കുകയും എന്നാൽ അതിനു ശേഷം ഒരു അറിയിപ്പും നൽകാതെ പരിപാടി ഉപേക്ഷിക്കുകയുമാണ് ചെയ്തത്.
സംവിധായകൻ്റെ പരാമർശങ്ങൾ കോളേജിൻ്റെ ധാർമ്മിക മൂല്യങ്ങൾക്ക് ചേർന്നതല്ല എന്ന പേരിൽ കോളേജ് യൂണിയൻ പരിപാടി ഒഴിവാക്കുകയായിരുന്നു.
പരിപാടിക്കായി ക്ഷണിക്കുകയും അതിനു ശേഷം അപമാനിക്കുകയും ചെയ്ത ഈ നടപടി പ്രതിഷേധാർഹമാണെന്നും യൂണിയനും മാനേജ്മെൻ്റും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും കേരളത്തിലെ പ്രബുദ്ധ ജനത ജിയോ ബേബിക്കൊപ്പം നിലകൊള്ളുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ്സ് രാഹുൽ രാജും സെക്രട്ടറി പി കബീറും അഭിപ്രായപ്പെട്ടു.
