വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ കടിച്ചു; മൂന്നരവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തിൽ പരിക്ക്. പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്.

ഏറെ നാളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്തുള്ളവരും ക്ഷേത്രദർശനത്തിനായി വരുന്നവരും ഭയാനകമായ അന്തരീക്ഷത്തിലാണെന്നും ഇവിടെ മനുഷ്യജീവനും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി ഇരുപതിലധികം തെരുവുനായകളാണ് വിലസി നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: