പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും 15,000 രൂപ പിഴയും. കണ്ണമ്പ് കാരപ്പൊറ്റ സ്വദേശി ജയപ്രകാശനെ(48) ഫസ്റ്റ് അഡീഷണൽ കോടതി ജഡ്ജി ആർ വിനായക് റാവു ആണ് ശിക്ഷ ച്ചത്. പോക്‌സോ വകുപ്പ് പ്രകാരം ആണ് പ്രതിക്ക് ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി സുബ്രഹ്‌മണ്യന്‍, വിഎൻ എന്നിവരാണ് ഹാജരായത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. വടക്കഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ഇന്‍സ്പെക്ടര്‍മാരായ ടി മനോഹരന്‍, എ ദീപകുമാര്‍ എന്നിവർ ആദ്യം അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
